18 February Tuesday

കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സ്ഥലം കൈമാറാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
നെടുങ്കണ്ടം 
നെടുങ്കണ്ടം ടൗണിലെ വഴിയോര പാര്‍ക്കിങ്, കെഎസ്ആര്‍ടിസി ഡിപ്പോയുടെ സ്ഥലം കൈമാറ്റം എന്നീ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉടുമ്പന്‍ചോല താലൂക്ക് വികസന സമിതിയോഗത്തില്‍ തീരുമാനമായി. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ ചേമ്പറില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തിൽ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷനായി. തഹസില്‍ദാര്‍ നിജു കുര്യന്‍ പരാതികളില്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. നെടുങ്കണ്ടം കിഴക്കേകവലയിൽ സ്റ്റേഡിയം കെട്ടിടത്തിലാണ്‌ താല്‍ക്കാലിക സംവിധാനത്തിൽ കെഎസ്ആര്‍ടിസി സബ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. സ്റ്റേഡിയം മൈതാനത്താണ്‌ കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. സ്‌റ്റേഡിയം നിർമാണം ആരംഭിച്ചതോടെ ബസുകളുടെ പാര്‍ക്കിങ്ങിനും സ്ഥലമില്ലാതായി. ഇതോടെ വഴിയോരത്താണ് ബസുകൾ പാർക്ക്‌ ചെയ്യുന്നത്‌. നെടുങ്കണ്ടത്തെ എംജി സര്‍വകലാശാല ബിഎഡ് കോളേജ്‌ എംഎഡ് കോളേജാക്കി ഉയർത്താനും വികസനസമിതി നടപടി സ്വീകരിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top