19 September Thursday
നെടുങ്കണ്ടം– എറണാകുളം

കെഎസ്ആർടിസി സർവീസ് ഇന്ന്‌ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

 
നെടുങ്കണ്ടം
നെടുങ്കണ്ടത്തുനിന്ന്‌ പൂപ്പാറ വഴി എറണാകുളത്തേക്ക് പുതിയ കെഎസ്ആർടിസി ഓർഡിനറി സർവീസ് 
തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസിന്റെ നിർദേശമനുസരിച്ചാണ് പുതിയ സർവീസ് ആരംഭിച്ചിട്ടുള്ളത്.
രാവിലെ 6.40ന് നെടുങ്കണ്ടത്തുനിന്ന് പുറപ്പെട്ട് പൂപ്പാറ‐ രാജാക്കാട്‐ അടിമാലി‐ കോതമംഗലം‐ പെരുമ്പാവൂർ വഴി പകൽ ഒന്നിന് എറണാകുളത്ത് എത്തും. രണ്ടിന്‌ തിരിച്ചുപുറപ്പെട്ട് അടിമാലി‐ രാജാക്കാട്‐ രാജകുമാരി‐ ചെമ്മണ്ണാർ‐ ഉടുമ്പൻചോല വഴി രാത്രി എട്ടിന് നെടുങ്കണ്ടത്ത് എത്തും. രാജാക്കാട് പുതുതായി ആരംഭിക്കുന്ന ലോ കോളേജിൽ എത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പുതിയ സർവീസ് പ്രയോജനപ്പെടും.
 
 
പ്രധാന വാർത്തകൾ
 Top