03 August Monday

100 കവികളുടെ 100 കവിതകൾ പ്രസിദ്ധീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

 

 കട്ടപ്പന
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ്യക്തിവിവരണവും ഉൾപ്പെടുത്തണം. സുഗതൻ കരുവാറ്റ, പുളിമൂട്ടിൽ വീട്‌, കട്ടപ്പന സൗത്ത്‌ പിഒ എന്ന വിലാസത്തിൽ പോസ്റ്റലായോ saphalabooksidukki@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ കവിതകൾ അയക്കാം. ജൂലൈ 31ന് മുമ്പായി കവിതകൾ ലഭിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, സെക്രട്ടറി കെ ജയചന്ദ്രൻ എന്നിവർ അറിയിച്ചു. ഫോൺ: 9495219790, 9496093395, 940052213.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top