03 August Monday

അപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

ബഷീറും ലത്തീഫും

 

 തൊടുപുഴ
വനപ്രദേശത്ത് അപകടത്തിൽപ്പെട്ട് കാറിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവർ ഇടവെട്ടി മാർത്തോമ തൊട്ടിപ്പറമ്പിൽ ടി എസ് അബ്ദുൽ ലത്തീഫും കണ്ടക്ടർ മടക്കത്താനം വാണിയപ്പുരയിൽ വി എസ്  ബഷീറുമാണ് ഇടുക്കി റോഡിൽ പാറമടയ്ക്കും മീൻമുട്ടിക്കും മധ്യെ കുടയുരുട്ടി വനപ്രദേശത്ത് അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷിച്ചത്. 
ഭരണങ്ങാനം മേലംപാറ വലിയപറമ്പിൽ ബാബു തോമസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മകൾ സ്‌നേഹയുടെ മനസമ്മതത്തിന് ഇവർ ഈട്ടിത്തോപ്പ് വിജയമാതാ പള്ളിയിലേക്ക് പോകുമ്പോൾ വ്യാഴാഴ്ച രാവിലെ 8.30നായിരുന്നു അപകടം.
 കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായി. കാർ വട്ടംതിരിഞ്ഞ് വശത്തെ തിട്ടയിൽ ഇടിച്ചുനിന്നു. കാറിലുള്ളവർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയുമായി. ഈ സമയത്താണ് തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കുള്ള കെഎസ്ആർടിസി ബസ് ഇതുവഴി വന്നത്. ബസ് നിർത്തി ബഷീറും ലത്തീഫും ചേർന്ന് കാറിനുള്ളിൽനിന്ന്‌ ആറുപേരെയും പുറത്തെത്തിച്ചു. തുടർന്ന് ഇവരെ ബസിൽ കയറ്റി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സ്‌നേഹയുടെ തോളെല്ല് പൊട്ടിയിരുന്നു. മറ്റുള്ളവർക്ക് ചെറിയ പരിക്കുണ്ട്. ബാബുവിന്റെ ഭാര്യ വത്സമ്മ, ഇളയ മകൾ സെന്ന, ബാബുവിന്റെ മൂത്ത സഹോദരന്റെ ഭാര്യ ത്രേസ്യാമ്മ, വത്സമ്മയുടെ സഹോദരി ബിൻസി, ഡ്രൈവർ ജോബി എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ. സ്നേഹയുടെ മനസമ്മത ചടങ്ങ് ഉച്ചയ്‌ക്കുശേഷം നടത്തി. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top