05 August Wednesday
2 പേർക്ക് കോവിഡ്;

2 പേർക്ക് രോഗമുക്തിയും

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
 
 തൊടുപുഴ
ജില്ലയിൽ രണ്ട്‌ പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ രോഗമുക്തരുമായി. ജൂൺ 24ന് ഒമാനിൽനിന്ന് എത്തിയ അടിമാലി സ്വദേശിയായ മുപ്പത്തിരണ്ടുകാരനും ജൂൺ 22ന് ഡൽഹിയിൽനിന്ന് എത്തിയ നെടുങ്കണ്ടം സ്വദേശിനിയായ ഇരുപത്തെട്ടുകാരിക്കുമാണ് രോഗം. നെടുങ്കണ്ടം സ്വദേശിനി യുപിയിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ്.
 അടിമാലി സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതോടെ ജൂലൈ രണ്ടിന് സ്രവം പരിശോധനയ്‌ക്കെടുത്തു. ഡൽഹിയിൽനിന്ന് വിമാനത്തിലാണ് നെടുങ്കണ്ടം സ്വദേശിനി വന്നത്. നെടുമ്പാശേരിയിൽനിന്ന് ടാക്സിയിൽ നെടുങ്കണ്ടത്തെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായി. ഇരുവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗം 
ഭേദമായവർ
തമിഴ്‌നാട് മാർത്താണ്ഡത്തുനിന്ന് ജൂൺ 11ന് നാട്ടിലെത്തി 26ന് രോഗം സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശിയായ മുപ്പത്തൊമ്പതുകാരൻ. ചെന്നൈയിൽനിന്ന് ജൂൺ ആറിന് നാട്ടിലെത്തി 21ന് രോഗം സ്ഥിരീകരിച്ച കാന്തല്ലൂർ സ്വദേശിയായ മുപ്പത്തഞ്ചുകാരൻ.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top