വണ്ടന്മേട്
തേക്കടി -മൂന്നാർ സംസ്ഥാനപാതയിൽ പുറ്റടിയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം തുറന്നുകൊടുക്കാനാവാതെ വണ്ടന്മേട് പഞ്ചായത്ത്. 25ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മാണം. കഴിഞ്ഞ സെപ്തംബറോടെ അന്നത്തെ എൽഡിഎഫ് ഭരണസമിതി മുൻ കൈയെടുത്ത് നിർമാണം പൂർത്തിയാക്കി.
ഭരണസമിതി തുറന്നുകൊടുക്കാൻ തയ്യാറായിരുന്നെങ്കിലും പ്രസിഡന്റിനെ ബിജെപി- കോൺഗ്രസ് സംഖ്യം അവിശ്വാസത്തിലൂടെ പുറത്താക്കി. ശേഷം കോൺഗ്രസ് വിമത അംഗം പ്രസിഡന്റായി. തുടർന്ന് കോൺഗ്രസ് -ബിജെപി നിയന്ത്രണത്തിലുള്ള പഞ്ചായത്ത് മാസങ്ങൾ പിന്നിട്ടിട്ടും വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനംചെയ്‍തില്ല. കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണിപ്പോള്‍. യാത്രക്കാർക്കും പുറ്റടി സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ ഉപകാരപ്പെടെണ്ട പദ്ധതി നാടിന് സമർപ്പിക്കാതെ വൈകിപ്പിക്കുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..