രാജാക്കാട്
ഇടംവലം ചുവടുവച്ച് അങ്കത്തട്ടിൽ ആഞ്ഞുെവെട്ടിക്കയറി ഓലിക്കൽ കളരിയിലെ പോരാളികൾ. കടത്തനാടൻ പാരമ്പര്യത്തിന്റെ നേരവകാശികൾ കൈയും മെയ്യുംമറന്ന് വടിയിലും കഠാരയിലും ഉറുമിയിലുമെല്ലാം പയറ്റി. ഓലിയ്ക്കൽ കളരിസംഘം കമ്പിളികണ്ടം ശാഖയുടെ ദശദിന കളരിപയറ്റ് പഠനക്യാമ്പ് ശ്രദ്ധേയമായി. തെക്കൻ, വടക്കൻ സമ്പ്രദായത്തിലെ മെയ് അഭ്യാസങ്ങൾ ഉൾപ്പെടുത്തിയുള്ള പരിശീലത്തിൽ നിരവധി കുട്ടികളും മുതിർന്നവരും പങ്കെടുത്തു. ബുദ്ധിക്കും, ശക്തിക്കും, പെൺകുട്ടികൾക്ക് സ്വയരക്ഷയ്‌ക്കും കളരി പഠനം പ്രയോജനകരമാണ്.
തനത് അയോധനകലയായ കളരിപ്പയറ്റ് 35 വർഷമായി.ഓലിക്കൽ കളരിയുടെ അചാര്യൻ ഒ കെ ജഗതി, ആശാൻമാരായ ബിനോയി ജോസഫ്, ഇ കെ കുഞ്ഞ് എന്നിവർ ക്യാമ്പ് നയിച്ചു. 70 വയസുള്ള ഇ കെ കുഞ്ഞ് അമ്പതാം വയസിൽ പഠനംതുടങ്ങി. കഴിഞ്ഞ 20 വർഷമായി കളരിയാശാനാണ്. 35 വർഷം മുമ്പ് ഓലിക്കൽ കളരിസംഘം വെള്ളിലാംകണ്ടത്താണ് തുടങ്ങിയത്. ഇപ്പോൾ കമ്പിളികണ്ടത്തും അടിമാലിയിലും പ്രവർത്തിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..