03 June Wednesday

കാനനപാത വഴിയുള്ള സഞ്ചാരം തടയും: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

 
നെടുങ്കണ്ടം
തമിഴ്നാട്ടിൽ കോവിഡ്- 19 വ്യാപകമാകുന്നതിനാൽ അതിർത്തിയിലെ കാനനപാതയിൽ കൂടി തമിഴ്നാട്ടിൽനിന്ന്‌ ആളുകൾ വന്നുപോകുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി. നെടുങ്കണ്ടത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വ്യവസായിക സാങ്കേതിക രംഗങ്ങൾ വലിയ പ്രതിസന്ധിയിലാണ്‌. രോഗബാധ തടയുന്നതിൽ കേരളമാണ് രാജ്യത്ത് ആദ്യം ഫലപ്രദ നടപടികൾ സ്വീകരിച്ചത്‌. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ്‌ ഇവിടെ നടക്കുന്നത്‌. കർണാടകത്തിലെ ബിജെപി സർക്കാർ കേരളത്തോടും മഹാരാഷ്ട്രയോടും ധിക്കാര സമീപനമാണ്‌ സ്വീകരിക്കുന്നത്‌. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രശ്നത്തിൽ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ കോവിഡ് വ്യാപനം തടയാൻ ജില്ലാ ഭരണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യും. സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top