03 June Wednesday

ജില്ലയിൽ 3,137 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

 
തൊടുപുഴ
കോവിഡ്- 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3137 ആയി. ഇതിൽ എട്ടുപേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ‌ുള്ളത‌്. ജില്ലയിൽ ശനിയാഴ്ച പുതുതായി 191 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. രണ്ടുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നുപേരെ വിട്ടയച്ചു. ശനിയാഴ്ച 12 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. ലഭിച്ച 33 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിന് പോയ തൊടുപുഴ കുമ്മംകല്ല് സ്വദേശിയുടെ ബന്ധുക്കളുടെ ഫലവും ഇതിൽപ്പെടും.
 
 
പ്രധാന വാർത്തകൾ
 Top