23 September Wednesday
- മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി

ഉടുമ്പൻചോലയ്‌ക്ക്‌ 90 റോഡുകൾ: ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ഉടുമ്പൻചോലയ്‌ക്ക്‌ 90 റോഡുകൾ: 
ഉദ്‌ഘാടനം ഇന്ന്‌
നെടുങ്കണ്ടം
ഉടുമ്പൻചോല  മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 90 റോഡുകൾകൂടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുന:രുദ്ധാരണപദ്ധതിയിലാണിത്‌ ഉൾപ്പെടുത്തിയത്‌. ചൊവ്വാഴ്‌ച പകൽ മൂന്നിന് രാജകുമാരി പഞ്ചായത്തിൽ  നടക്കുന്ന ചടങ്ങിൽ മന്ത്രി എം എം മണി റോഡുകളുടെ നിർമാണം ഉദ്‌ഘാടനംചെയ്യും. സംസ്ഥാനത്ത് 1000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ 5000 പ്രവൃത്തികളിലുൾപ്പെട്ടതാണിത്‌. മൂന്നാംഘട്ട റോഡുകളുടെ നിർമാണത്തിന്‌ 170,500,00 രൂപ അനുവദിച്ചു. ഒന്നാംഘട്ടത്തിൽ 76 റോഡുകൾക്ക് 8.6 കോടി രൂപയും വകയിരുത്തി.റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തി 40 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്‌.
  റോഡിന്റെ പേര്, ബ്രാക്കറ്റിൽ പഞ്ചായത്ത്, ദൂരം, അനുവദിച്ച തുക എന്നിവ യഥാക്രമം:
നാലുമുക്ക് - –- പള്ളിപ്പടി - –- അനന്ദൻപാറ റോഡ് (ഇരട്ടയാർ ): 1 കി.മീ,  അങ്കണവാടിപ്പടി –-ചാക്കോച്ചൻ പടി റോഡ് (നെടുങ്കണ്ടം): 1.5 കി.മി എന്നീറോഡുകൾക്ക്‌ 10 ലക്ഷം അനുവദിച്ചു. കൂടാതെ ചെന്നാക്കുളം –- -തണ്ണിപ്പാറ ബൗണ്ടറി റോഡ് (കരുണാപുരം) 2 കി മീ, 10.8 ലക്ഷം,  കുരങ്ങുപാറ - മൂങ്ങാമാക്കൽ - കണ്ണശ്ശേരിപ്പടി റോഡ് (രാജാക്കാട്): 1.5 കിമി, 15 ലക്ഷം, ബി ഡിവിഷൻ - അര മനപ്പാറ റോഡ് ( രാജകുമാരി ): 1.5 കിമി, 10 ലക്ഷം, പൂപ്പാറ-ചെമ്പാല റോഡ് ( ശാന്തമ്പാറ): 1. 4 കിമി, 10 ലക്ഷം, പൂപ്പാറ- കേരൻപാറ റോഡ് ( ശാന്തമ്പാറ): 1.5 കിമി, 10 ലക്ഷം, കാറ്റൂതി - പള്ളിക്കുന്ന് റോഡ് ( സേനാപതി ): 1.2 കിമി, 10 ലക്ഷം, സാൽവേഷൻ ആർമി - ആത്മാവ് സിറ്റി റോഡ് ( സേനാപതി ): 1.5 കിമി, 10 ലക്ഷം, മേട്ടകിൽ - ചെമ്പാല റോഡ് (ഉടുമ്പൻചോല ): 3 കി മി ,15 ലക്ഷം, ശിങ്കാരിക്കണ്ടം റോഡ് കോൺക്രീറ്റിംഗ് (ഉടുമ്പൻചോല ): 1. 8 കിമി, 15 ലക്ഷം, കാറ്റുപറ- പാമ്പുപാറ റോഡ് (ഉടുമ്പൻചോല ): 3 കിമി, 15 ലക്ഷം, ചേമ്പുകണ്ടം - രാജാക്കവല ( വണ്ടൻമേട് ): 1.5 കിമി, 20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top