16 September Monday

ഓണത്തിനുമുമ്പ്‌ ഗ്യാപ് റോഡുവഴി ഗതാഗതം പുനഃസ്ഥാപിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

കൊച്ചി–-- മധുര ദേശീയപാതയിൽ ഗ്യാപ് റോഡിൽ പാറകൾ നീക്കം ചെയ്യുന്ന പണികൾ പുരോഗമിക്കുന്നു

 മൂന്നാർ
കൊച്ചി‐ മധുര ദേശീയപാതയിൽ ഗ്യാപ് റോഡിലേക്കുവീണ പാറയും മണ്ണും നീക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഒരാഴ്ചയായി ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്‌ ദ്രുതഗതിയിൽ പണികൾ നടന്നുവരുന്നു. മുപ്പത്‌ ശതമാനം പാറകൾ ഇതിനോടകം യന്ത്രസഹായത്താൽ നീക്കം ചെയ്‌തു. ഓണത്തിനുമുമ്പുതന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അധികൃതർ. 300 അടി ഉയരത്തിൽനിന്ന്‌ കൂറ്റൻപാറകളും മണ്ണും റോഡിലേക്കുവീണ് 200 മീറ്റർ നീളത്തിൽ റോഡ് ഭാഗികമായി തകർന്നിരുന്നു. തമിഴ്നാട്ടിൽനിന്ന്‌ മൂന്നാറിലേക്കുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ്. 
 ഇപ്പോൾ വാഹനങ്ങൾ പൂപ്പാറയിൽ എത്തി രാജാക്കാട്‐ രാജകുമാരി‐ കുഞ്ചിത്തണ്ണി വഴിയാണ് മൂന്നാറിലെത്തുന്നത്. വിനോദ സഞ്ചാരികളും ഈവഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ 27ന് പുലർച്ചെയാണ് വൻ പാറക്കൂട്ടം റോഡിലേക്ക് പതിച്ചത്. ദേശീയപാത 85-ന്റെ വീതി കൂട്ടാൻ ഗ്യാപ്പിനുസമീപം പണി നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ്‌ പാറ യും മണ്ണും റോഡിലേക്ക് വീണത്‌. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top