14 August Friday

2 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

 

 ഇടുക്കി
ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. ജൂൺ 19ന് തമിഴ്നാട് കമ്പത്തുനിന്ന്‌ എത്തിയ ഉടുമ്പൻചോല സ്വദേശി(27). കമ്പത്തുനിന്ന്‌ ഓട്ടോറിക്ഷയിൽ കുമളി ചെക്ക്പോസ്റ്റിലെത്തി അവിടുന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 23ന് യുഎഇയിൽനിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശി(32). സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്‌സിയിൽ നെടുങ്കണ്ടത്തെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
 മാസ്‌ക്‌ ധരിക്കാത്തതിന് 56 കേസ്‌
ഇടുക്കി
ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 56 പെറ്റിക്കേസുകളും സമൂഹ്യ അകലം പാലിക്കാത്തതിന് 12 ക്രൈം കേസുകളും രജിസ്റ്റർചെയ്തു. നിരീക്ഷണത്തിൽ കഴിയുന്ന 738 പേർ നിരീക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന്‌ പരിശോധിച്ചതായി ജില്ലാ പൊലീസ് മേധാവി കറുപ്പസാമി അറിയിച്ചു.  
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top