03 August Monday

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

 

കട്ടപ്പന 
നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര‐ സംസ്ഥാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും ദേശീയ പ്രതിഷേധദിനം ആചരിച്ചു. ജില്ലയിലെ പ്രധാനകേന്ദ്രമായ കട്ടപ്പന ഹെഡ് പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എഐടിയുസി ജില്ലാ കമ്മിറ്റിയംഗം വി ആർ ശശി അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജെയിംസ്‌ മാമൂട്ടിൽ സ്വാഗതം പറഞ്ഞു. വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ തോമസ്‌ രാജൻ, കെ എസ്‌ മോഹനൻ, വി ആർ സജി, എൻ ശിവരാജൻ, പി കെ ഗോപി, സെബാസ്‌റ്റ്യൻ വിളക്കുന്നേൽ, ബാബു തൊട്ടിയിൽ, ടി സി കുര്യൻ, പി വി ജോസ്‌, ടോമി ജോർജ്‌ എന്നിവർ സംസാരിച്ചു.
 തൊടുപുഴ നികുതിദായക ഓഫീസിന് മുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി മേരി ഉദ്ഘാടനംചെയ്തു. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ എഐടിയുസി ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വെങ്ങല്ലൂരിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ, കരിങ്കുന്നത്ത്‌ ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി എന്നിവർ ഉദ്ഘാടനം ചെയ്തു. ഏരിയയിലെ മറ്റ് അഞ്ച്‌ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രക്ഷോഭം നടന്നു. മൂലമറ്റം ടൗണിൽ ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫും ആലക്കോട് പോസ്റ്റോഫീസിന്‌ മുന്നിൽ മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻ നായരും ഉദ്ഘാടനം ചെയ്തു. 
ഏലപ്പാറയിൽ അഞ്ച് കേന്ദ്രങ്ങളിൽ സമരം നടന്നു. പെട്രോൾ പമ്പ് ജങ്‌ഷനിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി എസ്‌ രാജൻ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്‌ഓഫീസിന്‌ മുന്നിൽ സിഐടിയു ഏരിയ സെക്രട്ടറി സി സിൽവസ്റ്റർ, സെൻട്രൽ ജങ്‌ഷനിൽ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി സിറിയക്ക് തോമസ്, ബസ് സ്റ്റാൻഡിൽ എഐടിയുസി ജില്ലാ കമ്മിറ്റിയംഗം എം വർഗീസ് എന്നിവർ ഉദ്ഘാടനം ചെയ്തു.
മൂന്നാർ പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ ട്രഷറർ കെ വി ശശിയും ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ എസ് രാജേന്ദ്രൻ എംഎൽഎയും ഉദ്‌ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ ഐഎൻടിയുസി സെക്രട്ടറി ഡി കുമാർ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എ രാജേന്ദ്രൻ, കെ കെ വിജയൻ, ഡിഇഡബ്ല്യു യൂണിയൻ സെക്രട്ടറി എം വൈ ഔസേഫ് എന്നിവർ ഉദ്‌ഘാടനംചെയ്‌തു. രാജാക്കാട് ഏരിയയിൽ 14 കേന്ദ്രത്തിൽ സമരം നടന്നു. എൻആർ സിറ്റിയിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഒ ജി മദനൻ, ഖജനപ്പാറയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ പി രാജാറാം എന്നിവർ ഉദ്ഘാടനംചെയ്തു. ശാന്തൻപാറ ഏരിയയിൽ 30 കേന്ദ്രങ്ങളിൽ സമരം നടന്നു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി എൻ മോഹനൻ കാരിത്തോട്ടിലും ജില്ലാ കമ്മിറ്റിയംഗം ടി ജെ ഷൈൻ ശാന്തൻപാറയിലും ജില്ലാ ജോയിന്റ് സെക്രട്ടറി പി എൻ ശിവൻ പൂപ്പാറയിലും ഉദ്ഘാടനം ചെയ്തു.
പീരുമേട്ടിൽ 15 കേന്ദ്രങ്ങളിൽ സമരം നടന്നു. അരണക്കല്ലിൽ സിഐടിയു പീരുമേട് ഏരിയ സെക്രട്ടറി എം തങ്കദുര ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാറിൽ നളിനാക്ഷനും മ്ലാമലയിൽ എ എൻ ചന്ദ്രനും ഉദ്ഘാടനം ചെയ്തു. വണ്ടൻമേട് ഏരിയയിൽ 16 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. അണക്കരയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ 17 കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. അടിമാലിയിൽ സിഐടിയു ഏരിയ പ്രസിഡന്റ് എം കമറുദീൻ ഉദ്‌ഘാടനം ചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ ഐഎൻടിയുസി ദേശീയ കൗൺസിൽ അംഗം ബാബു പി കുര്യാക്കോസ്, എഐടിയുസി നേതാവ് വിനു സ്കറിയ എന്നിവർ ഉദ്ഘാടനം ചെയ്തു. 
 നെടുങ്കണ്ടം ഏരിയയിൽ എട്ട്‌ സ്ഥലങ്ങളിൽ ധർണ നടത്തി. സിഐടിയു നേതാക്കളായ ടി വി ശശി, എം എ സിറാജുദ്ദീൻ, വി സി അനിൽ, കെ എം ശശിധരൻ, കെ ടി അശോകൻ, ഐഎൻടിയുസി നേതാക്കളായ ശ്യാമള വിശ്വനാഥൻ, എം എസ് മഹേശ്വരൻ, ആർ കെ രാജു, എഐടിയുസി നേതാക്കളായ ആർ ജി അരവിന്ദാക്ഷൻ, അജീഷ് മുതുകുന്നേൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top