25 August Sunday
വായനദിന പക്ഷാചരണം

ജില്ലാതല സമാപനം തൊടുപുഴയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

 

 
തൊടുപുഴ 
വായനദിന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ വെള്ളിയാഴ്ച നടക്കും. പകൽ 10.30ന‌് സ‌്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം തൊടുപുഴ നഗരസഭാധ്യക്ഷ ജെസി ആന്റണി ഉദ‌്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഇ ജി സത്യൻ അധ്യക്ഷനാകും. 
വായനദിനാ പക്ഷാചരണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ‌്, ജില്ലാ ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, കാൻഫെഡ‌്, എ പി ജെ അബ്ദുൾകലാം ഹയർ സെക്കൻഡറി സ‌്കൂൾ, എൻഎസ‌്എസ‌്‐ സ‌്കൗട്ട‌് ആൻഡ‌് ഗൈഡ‌് യൂണിറ്റുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ‌് പരിപാടി സംഘടിപ്പിക്കുന്നത‌്.
വായനദിന വാരാചരണത്തോടനുബന്ധിച്ച‌് ജില്ലാതലത്തിൽനടന്ന പ്രശ‌്നോത്തരി മത്സരത്തിൽ വിജയികളായ ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കുള്ള സമ്മാനദാനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ ഗീത നിർവഹിക്കും.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top