15 May Saturday

വണ്ടൻമേട്ടിൽ കഞ്ചാവുമായി 
ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
വണ്ടൻമേട് 
വണ്ടൻമേട്ടിൽ വീണ്ടും ലഹരിസംഘത്തിന്റെ സാന്നിധ്യം. തിങ്കളാഴ്ച ജില്ലാ ആന്റി നർക്കോട്ടിക്‌സ്‌ സെൽ രഹസ്യാന്വേഷണ വിഭാഗവും വണ്ടൻമേട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ രണ്ടു കിലോ കഞ്ചാവുമായി ആമയാർ സ്വാമി കോളനിയിൽ കലേശെൽവം(30) പിടിയിലായി. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ചില്ലറ വിൽപ്പനയ്‌ക്കായി ഇരുചക്രവാഹനത്തിൽ എത്തിച്ച കഞ്ചാവാണ് ആമയാർ ഭാഗത്ത്‌ തിങ്കളാഴ്ച വൈകിട്ട്‌ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ജില്ലാ നർക്കോട്ടിക്‌സ്‌ സെൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരായ മഹേശൻ, ജോഷി, അനൂപ്, ടോം, വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, എസ്ഐമാരായ മുരളി, പി ജി വേണുഗോപാൽ, ഡിജു, സിപിഒമാരായ ജോസഫ്, ബിനീഷ്, സുമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വണ്ടൻമേട് പ്രദേശത്ത് കഞ്ചാവുൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ എത്തുന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണന്ന് എസ്എച്ച്ഒ വി എസ് നവാസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top