15 May Saturday

മോതിരം വാങ്ങാൻ സൂക്ഷിച്ച 
സമ്പാദ്യം വാക്‌സിൻ ചലഞ്ചിൽ നൽകി 
6 വയസ്സുകാരി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദിയ നൽകിയ തുക നെടുങ്കണ്ടം എസ്ഐ സുധീർ ഏറ്റുവാങ്ങുന്നു

 

നെടുങ്കണ്ടം
സ്വർണമോതിരം വാങ്ങാൻ സൂക്ഷിച്ചിരുന്ന കുഞ്ഞുസമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി ആറു വയസ്സുകാരി. ഉടുമ്പൻചോല ഇടിയാനയിൽ പ്രിൻസ്–- യമുന ദമ്പതികളുടെ മകളായ ദിയ ഫിലിപ്പാണ്‌ ഒരു വർഷമായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം നൽകിയത്.
      ദിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി എസ്ഐ എ കെ സുധീറിനെ കുടുക്ക ഏൽപ്പിച്ചു. പൊലീസുകാരും ദിയയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി പണം ഉടുമ്പൻചോല തഹസിൽദാർക്ക് കൈമാറി. കുടുക്കയിൽ 1734 രൂപയുണ്ടായിരുന്നു. പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. അപ്പൂപ്പൻ പണം സൂക്ഷിക്കാൻ ദിയക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്ത് സമ്മാനിച്ചതാണ് ചെറിയ കുടുക്ക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top