15 May Saturday

എത്തിയത്‌ 100 വാക്‌സിൻ; കൂട്ടംകൂടി 300 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
കട്ടപ്പന
കോവിഡ് വാക്സിൻ സ്വീകരിക്കാൻ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആളുകൾ തിക്കിത്തിരക്കി. തിങ്കളാഴ്ച രാവിലെ വാക്സിൻ നൽകുമെന്നറിഞ്ഞ്‌ എത്തിയത് മൂന്നുറിലധികം ആളുകൾ. എന്നാൽ, ഇവിടെ 100 പേർക്കുള്ള വാക്സിൻ മാത്രമാണ് എത്തിയത്. രാവിലെ ആറുമുതൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തു ആളുകൾ തടിച്ചുകൂടി. 
    ഒമ്പതിന്‌ ടോക്കൺ നൽകാൻ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്യു വിൽ മൂന്നുറിലധികം പേരുണ്ടായിരുന്നു. വാക്സിൻ 100 പേർക്ക് മാത്രമാണെന്ന് അറിഞ്ഞതോടെ ആളുകൾ തിക്കിത്തിരക്കി ബഹളംവച്ചു. സാമൂഹ്യ അകലം പാലിക്കാനോ പിരിഞ്ഞുപോകനോ തയ്യാറാകാതെ വന്നതോടെ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഏറെ ശ്രമപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top