20 April Tuesday

പുലി ക്യാമറയിൽ കുടുങ്ങുമോ?

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

ഡോര്‍ലാന്‍ഡ് ഏലത്തോട്ടത്തില്‍ വനംവകുപ്പ് കുമളി റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിക്കുന്നു

വണ്ടൻമേട് 
പുലി ക്യാമറയിൽ കുടുങ്ങുമോയെന്ന ആകാംക്ഷയിലാണ്‌ മേരികുളം ഡോര്‍ലാന്‍ഡ്‌ നിവാസികൾ. കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യമുണ്ടായ ഡോര്‍ലാന്‍ഡ്‌ ഏലത്തോട്ടത്തില്‍ വനംവകുപ്പ്‌ കുമളി റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിച്ചു. ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്താണ് ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ പുലിയെ കണ്ടത്‌. സമീപമുള്ള കന്നുകാലി ഫാമിൽ ഇരതേടി എത്തിയതാണെന്ന്‌ കരുതുന്നു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടത്തിയില്ല. പുലിയുടെ കാല്‍പ്പാടുകള്‍ പ്രദേശത്തുനിന്ന്‌ കണ്ടെത്തിയിരുന്നു. തൊഴിലാളികള്‍ വീടിനു പുറത്തിറങ്ങി ബഹളംവച്ചതോടെ പുലി ഏലത്തോട്ടത്തിലേക്ക് കയറിപ്പോയി. സെപ്തംബറിൽ പൂവന്തിക്കുടിയില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഫെബ്രുവരി 20ന് നിരപ്പേല്‍ക്കടയ്‌ക്കു സമീപവും ആഴ്ചകള്‍ക്കു ശേഷം ചെങ്കര, ചിന്നസുല്‍ത്താനിയ തുടങ്ങിയ മേഖലകളിലും പുലിയെ കണ്ടിരുന്നു. വനപാലകരായ ജെ വിജയകുമാര്‍, പി എസ് അനീഷ്, സജു എസ് ‌ദേവ്, ഫോറസ്റ്റ് വാച്ചര്‍ ഇ ഷൈജുമോന്‍ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ക്യാമറകളാണ് സ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top