20 April Tuesday

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
ഇടുക്കി
ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുഗമമായി നടത്തുന്നതിന്‌ പൂർണ സഹകരണം വിവിധ രാഷ്ട്രീയപാർടി പ്രതിനിധികൾ വാഗ്ദാനംചെയ്തു. ജില്ലാ വരണാധികാരിയായ കലക്ടർ എച്ച് ദിനേശൻ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ജില്ലാ വരണാധികാരി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം 12ന് പുറപ്പെടുവിക്കും. 19 വരെ പത്രിക സമർപ്പിക്കാം. 20ന് സൂക്ഷ്മ പരിശോധന. 22നാണ് പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ടായി. ഫ്ലക്‌സ്‌ ഉപയോഗിക്കാൻ പാടില്ല.
  അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്‌മെന്റ്‌ സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വീഡിയോയിൽ പകർത്തുന്നുണ്ട്. പ്രചാരണത്തിന് മൃഗങ്ങളെ ചിഹ്നമായി നേരിട്ട് കാണിക്കാൻ പാടില്ല. താരപ്രഭയുള്ള സമ്മേളനങ്ങൾക്ക് പ്രത്യേകം മൈതാനങ്ങൾ നിശ്ചയിക്കും. റാലികളിൽ ഉൾപ്പെടെ വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തണമെന്നും പറഞ്ഞു. യോഗസ്ഥലങ്ങളുടെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്നാണ്‌ പ്രതിനിധികളുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിക്കാനും അധികൃതർ തീരുമാനിച്ചു. യോഗത്തിൽ എഡിഎം എം ടി അനിൽകുമാർ, ജില്ലാ പൊലീസ്‌ മേധാവി ആർ കറുപ്പസ്വാമി, തെരഞ്ഞെടുപ്പ്‌ ഡെപ്യൂട്ടി കലക്ടർ വൃന്ദാദേവി, ഡെപ്യൂട്ടി ഡിഎ ഒ ഡോ. പി കെ  സുഷമ, വിവിധ രാഷ്ട്രീയപ്പാർടികളെ പ്രതിനിധീകരിച്ച് എം ജെ മാത്യു, മാത്യു വർഗീസ്, അനിൽ രാഘവൻ, എം ഡി അർജുനൻ, കെ ഐ ആന്റണി, എസ്‌ സുരേഷ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top