16 April Friday

കോവിഡ്‌ രോഗികൾക്ക്‌ പോസ്റ്റൽ ബാലറ്റ്‌: 
ഫോം 12 വിതരണം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
ഇടുക്കി
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി കൂടുതൽ പോസ്റ്റൽ ബാലറ്റുകളുണ്ടാകും. 80 വയസ്സ്‌ കഴിഞ്ഞവർക്കും കോവിഡ് രോഗബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിനായുള്ള ഫോറം 12 ഡിയുടെ വിതരണം വ്യാഴാഴ്‌ച ആരംഭിക്കുമെന്ന് കലക്ടർ അറിയിച്ചു. കോവിഡ് ബാധിതർ ആരോഗ്യവകുപ്പിൽനിന്ന്‌ ലഭിക്കുന്ന സർട്ടിഫിക്കറ്റും ഇതോടൊപ്പം നൽകണം. മേഖലകളിലെ ബൂത്ത്തല ഓഫീസർമാർ വഴിയാണ് ഫോറം വിതരണം. കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും കഴിഞ്ഞ വോട്ടെടുപ്പ് പോലെ അവസാന ഒരുമണിക്കൂർ വോട്ടുചെയ്യാൻ അവസരമുണ്ടായിരിക്കും. വിതരണം ചെയ്യുന്ന ഫോമുകൾ രണ്ടുദിവസത്തിനുള്ളിൽ തിരികെ വാങ്ങും. റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി വോട്ട് ചെയ്യിക്കും. രാഷ്ട്രീയ പാർടി പ്രതിനിധികളെയും സ്ഥാനാർഥികളെയും ഇക്കാര്യം മുൻകൂട്ടി അറിയിക്കും. 40 ശതമാനത്തിനുമേൽ അംഗവൈകല്യമുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിനായുള്ള അപേക്ഷ 12 വരെ സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top