16 August Sunday

എംഎൽഎയെ അധിക്ഷേപിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

  മൂന്നാർ 

എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്ന എസ് രാജേന്ദ്രൻ എംഎൽഎയെ അധിക്ഷേപിച്ചതിൽ വ്യാപക പ്രതിഷേധം. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ എംഎൽഎയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ മുദ്രാവാക്യം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്‌തത്‌. യൂത്ത് കോൺഗ്രസിന്റെ അപക്വമായ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ മൂന്നാർ ടൗണിൽ പ്രകടനം നടത്തി. സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടി കെ കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്‌മണൻ, ആർ ഈശ്വരൻ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ വിളറിപൂണ്ട യുഡിഎഫ് നേതൃത്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. മണ്ഡലത്തിലുടനീളം വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ഭൂരഹിതരായ 2,300 തോട്ടം തൊഴിലാളികൾക്ക് ഒമ്പതിന്‌ കുറ്റ്യാർവാലിയിൽ ഭൂമി നൽകുന്നതിനുള്ള നടപടികൾ നേതൃത്വം നൽകുകയും ചെയ്‌തത്‌ എസ് രാജേന്ദ്രൻ എംഎൽഎ ആണ്‌. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോൺഗ്രസുകാരെ തിരിച്ചറിയണമെന്ന്‌ സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top