24 October Thursday

സർക്കാർ സ്‌കൂളുകള്‍ മികവിന്റെ പാതയില്‍: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
നെടുങ്കണ്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകൾ മികവിന്റെ പാതയിലാണെന്ന് മന്ത്രി എം എം മണി. പൊതുവിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നുണ്ട്. അഞ്ചുലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായും മന്ത്രി പറഞ്ഞു. ചോറ്റുപാറ സർക്കാർ ഹൈസ്‌കൂളിന്‌ ജില്ലയിലെ മികച്ച പിടിഎക്കുള്ള പുരസ്‌കാരം നൽകുകയായിരുന്നു അദ്ദേഹം.
മികച്ച പ്രവർത്തനം കാഴ്ചവച്ച സ്‌കൂളിന് വാഹനം അനുവദിക്കുമെന്നും സമ്മേളനത്തിൽ മന്ത്രി പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ മികച്ച പിടിഎക്കുള്ള പുരസ്‌കാരം രാജകുമാരി ഹോളി ക്യൂൻസ് സ്‌കൂളും നേടി. യോഗത്തിൽ കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ പഠനസഹായം അന്നാ ജോസഫിനും ദേശീയ വനിതാ വടംവലി മത്സരത്തിൽ സ്വർണമെഡൽ നേടിയ അൽഫോൻസാ തോമസിന് ഉപഹാരവും നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷയായി. കട്ടപ്പന ഡിഇഒ എൻ സഞ്ജീവ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ, വൈസ് പ്രസിഡന്റ് ജെസിമോൾ കുര്യൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ജി ഗോപകൃഷ്ണൻ, കരുണാപുരം പഞ്ചായത്തംഗം ബിജു തകിടിയേൽ, പ്രധാനാധ്യാപകൻ ടി എം അബ്ദുൾ മുനീർ, കെ എസ് ഷാജു, പിടിഎ പ്രസിഡന്റ് കെ എൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
 
.
പ്രധാന വാർത്തകൾ
 Top