24 October Thursday
ആരോഗ്യ ഇന്‍ഷുറന്‍സ് അട്ടിമറി

യുവതയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
ചെറുതോണി 
ആരോഗ്യ ഇൻഷുറൻസ് അട്ടിമറിക്കുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഓഫീസിനുമുന്നിൽ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. 
രോഗികൾക്കാവശ്യമായ മരുന്ന് ലഭ്യമാക്കാൻ ഉത്തരവാദിത്തമുള്ള സൂപ്രണ്ട്‌ സർക്കാർ നയങ്ങൾ അട്ടിമറിക്കുന്നതിനെതിരെയാണ്‌ പ്രതിഷേധം. മരുന്ന്‌ ലഭിക്കാതെ ബുദ്ധിമുട്ടിയ രോഗികളും സമരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ എബിൻ ജോസഫ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ്, നേതാക്കളായ കെ ജി സത്യൻ, എം വി ബേബി, ടി എസ് ബാബു, ബിജി രവീന്ദ്രൻ, രതീഷ് ജോർജ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top