26 September Saturday

പ്രതീഷയായി അഞ്ചുനാട്‌

എസ്‌ ഇന്ദ്രജിത്ത്‌Updated: Monday Aug 3, 2020

കാന്തല്ലൂരിലെ സജീവമയ പച്ചക്കാറിപാടങ്ങൾ

 
മറയൂർ
കോവിഡ്‌ മഹാമാരിയിൽ തളർന്ന ജനതയ്‌ക്ക്‌ പ്രതീക്ഷയായി അഞ്ചുനാട്‌ . പച്ചക്കറി ഉൽപാദനത്തിൽ ഇരട്ടി ഉൽപാദനമാണ്‌ പ്രദേശത്തുണ്ടായത്‌. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് ഉൾപ്പെടയുള്ള സംസ്ഥാനങ്ങളുമായുള്ള യാത്രകൾക്ക്‌ നിയന്ത്രണങ്ങൾ വന്നതോടെ വിനോദ സഞ്ചാരം, ജീപ്പ് സഫാരി, ട്രക്കിങ്ങ്, ഹോംസ്റ്റേകളെ ആശ്രയിച്ച് വിവിധ തൊഴിൽ ചെയ്ത് ജീവിച്ചിരുന്നവരെല്ലം കാർഷിക രംഗത്തേക്ക് വന്നു. ഇതോടെ ഹെക്ടർ കണക്കിന് തരിശുനിലങ്ങളാണ് കൃഷി ഭൂമികളായി മാറിയത്. 
സ്ട്രോബറി, ബ്ലാക്ക് ബെറി, ഫാഷൻ ഫ്രൂട്ട് പോലുള്ള വിളകളിൽ നിന്നും കർഷകർ പതിയെ പിൻമാറി. നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞൾ പോലുള്ള വിളകളാണ് ഇപ്പോൾ ചെയ്തു വരുന്നത്. ആദിവാസി മേഖലകളിലും റാഗി, തിന, ചാമ പോലുള്ള ചെറുധാന്യങ്ങളുടെ കൃഷിയും ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത്‌ പുതുതായി 2000 ഏക്കറോളം കൃഷി ഇറക്കിയതായാണ് കണക്ക്. സിപിഐ എം, കാർഷിക സംഘടനകൾ, ഊരുകൂട്ടങ്ങൾ എന്നിവ നടത്തുന്ന സംഘകൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. 
ആദ്യം വരൾച്ചയിലേക്കെന്ന് തോന്നിച്ചെങ്കിലും നൂൽ മഴയുൾപ്പെടെ അനുയോജ്യ കാലാവസ്ഥയാണ് ഇപ്പോൾ മറയൂർ, കാന്തല്ലൂർ മേഖലയിൽ അനുഭവപ്പെടുന്നത്. ഹോർട്ടികോർപ്പ് കൃത്യമായ സംഭരണവും വിതരണവും നടത്തിയാൽ കേരളത്തിന് പച്ചക്കറി ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാൻ അഞ്ചുനാട്ടിലെ കർഷകർ വലിയൊരളവിൽ സഹായകരമകുമെന്ന് കർഷകർ പറയുന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top