18 September Wednesday

10 വർഷം കഴിഞ്ഞു; സൈക്ലിങ‌് വെലോഡ്രോം യാഥാർഥ്യമായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
തൊടുപുഴ
ജില്ലയ്‌ക്ക്‌ അനുവദിച്ച സൈക്ലിങ‌് വെലോഡ്രോമി(‌മത്സരത്തിനുള്ള ട്രാക്ക്‌)ന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ സൈക്ലിങ‌് അസോസിയേഷൻ വാർഷികയോഗം ആവശ്യപ്പെട്ടു. പത്തുവർഷം മുമ്പ് സംസ്ഥാന ബജറ്റിലാണ‌് സൈക്കിൾ വെലോഡ്രോം അനുവദിച്ചത‌്. ഇതിനായി ജില്ലാ ആസ്ഥാനത്തിനുസമീപം ഇടുക്കി വികസന അതോറിറ്റി സ്ഥലവും നൽകി. എന്നാൽ, തുടർനടപടി ഉണ്ടായില്ല. 
പരിശീലന സൗകര്യങ്ങളില്ലെങ്കിലും വിവിധ സൈക്ലിങ‌് ചാമ്പ്യൻഷിപ്പുകളിൽ ജില്ല ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്‌. പലതവണ റണ്ണറപ്പ് ആയിട്ടുണ്ടെങ്കിലും ട്രാക്ക് മത്സരങ്ങളിൽ ഇതുവരെ ജില്ലയ്ക്ക് ഒന്നാംസ്ഥാനത്ത് എത്താൻ കഴിഞ്ഞിട്ടില്ല. സ്ഥിരമായ പരിശീലന സൗകര്യവും ട്രാക്കും ഉണ്ടായാൽ സംസ്ഥാന– -ദേശീയ മത്സരങ്ങളിൽ കൂടുതൽ വിജയം നേടാനാകുമെന്ന് യോഗം വിലയിരുത്തി. 
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോർളി കുര്യൻ അധ്യക്ഷനായി. സെക്രട്ടറി എ പി മുഹമ്മദ് ബഷീർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ രവീന്ദ്രൻ, വി സി വിനോദ്, ലിനീഷ് പോൾ എന്നിവർ സംസാരിച്ചു. ഷെൽബിൻ ജോസ് സ്വാഗതവും സി വി പോൾ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top