18 February Monday

നിര്‍മാണ പുരോഗതിയില്‍ കല്ലാര്‍ പാലം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2016

 നെടുങ്കണ്ടം > നാടിന് ഏറെ പ്രതീക്ഷനല്‍കി കല്ലാറിന് കുറുകെ പാലം നിര്‍മാണം പുരോഗമിക്കുന്നു. 

  കുമളി–മൂന്നാര്‍ സംസ്ഥാന പാതയില്‍ ബ്രിട്ടീഷ് ‘ഭരണകാലത്ത് നിര്‍മിച്ച ഇടുങ്ങിയ പഴയ പാലത്തില്‍ കൂടിയുള്ള യാത്ര ദുസഹമായിരുന്നു. ഇവിടെ അപകടങ്ങളും പതിവായി. ഈ സാഹചര്യത്തിലാണിവിടെ പുതിയ പാലത്തിനായി മുറവിളി ഉയര്‍ന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച്്്്്് അന്നത്തെ എംഎല്‍എ കെ കെ ജയചന്ദ്രനും ജോയിസ് ജോര്‍ജ് എംപിയും മുന്‍കൈയെടുത്താണ് മെയില്‍ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
  49.2 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന പാലത്തിന് മൂന്ന്്്് തൂണുകളാണുള്ളത്്. പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും. 3.68 കോടി രൂപയാണ് ആകെ നിര്‍മാണ ചെലവ്്. നബാഡ് പദ്ധതിയില്‍പ്പെടുത്തിയാണ് പുതിയ പാലം യാഥാര്‍ഥ്യമാക്കുന്നത്.  അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടിക്കും, മൂന്നാറിനും മധ്യേയുള്ള ഇടത്താവളം നെടുങ്കണ്ടത്തിന്റെ പ്രവേശന കവാടമായ കല്ലാറില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വാഹന ഗതാഗതം സുഗമമാകും. 
പ്രധാന വാർത്തകൾ
 Top