03 July Friday

മാങ്കുളത്ത് നൂറ് ഏക്കറിൽ കൃഷി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
അടിമാലി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാങ്കുളം പഞ്ചായത്തിൽ 100 ഏക്കറിൽ കൃഷി ആരംഭിക്കും. 25 ലക്ഷം രൂപയാണ് പഞ്ചായത്ത് കണക്കാക്കിയിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാകും കൃഷിപ്പണികൾ നടത്തുക. ഇതിനായി ജിയോടാഗ് സംവിധാനം ഉപയോഗിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. പച്ചക്കറി, കപ്പ, വാഴ, കിഴങ്ങുവർഗങ്ങൾ, നെല്ല്, മത്സ്യകൃഷി, പോത്ത് വളർത്തൽ തുടങ്ങി സംയോജിത കൃഷിരീതിയാണ് അവലംബിക്കുക. സഹകരണബാങ്ക്, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ, വ്യക്തികൾ എന്നിവരെ പങ്കാളികളാക്കും. യുഎൻഡിപി സഹായത്തോടെ പത്ത് ഏക്കർ പാടശേഖരത്തിൽ നെൽകൃഷി നടത്തും.
    മുഴുവൻ കുടുംബങ്ങൾക്കും നൽകാൻ കഴിയത്തക്ക വിധത്തിൽ പച്ചക്കറി തൈകൾ വിതരണത്തിന് തയ്യാറായി വരുന്നു. അഞ്ചുലക്ഷം രൂപ തൈ ഉൽപ്പാദനത്തിനായി മാറ്റിവച്ചിരിക്കുന്നത്‌. കൃഷിയിറക്കുന്നതിനായി സ്ഥലങ്ങളും തരിശുഭൂമിയും കണ്ടെത്തി. കൃഷി നടത്താനായി വാർഡ്തല യോഗങ്ങളും പ്രാദേശിക സംഘങ്ങളും രൂപീകരിച്ചു. ആഗസ്‌തിൽ പൂർണതോതിൽ കൃഷി ആരംഭിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു പറഞ്ഞു. അടച്ചുപൂട്ടൽകാലത്ത് സിപിഐ എം നേതൃത്വത്തിൽ നേരത്തേതന്നെ കൃഷികൾ ആരംഭിച്ചിരുന്നു. പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമാണ് കൃഷി ചെയ്തത്.
പ്രധാന വാർത്തകൾ
 Top