27 May Wednesday
ആശ്വാസം പകർന്ന‌് ഡിവൈഎഫ‌്ഐ

ആദ്യം പലവ്യഞ‌്ജനം; ഇപ്പോൾ പച്ചക്കറിയും

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

ഡിവൈഎഫ‌്ഐ മുതലക്കോടം മേഖലാ കമ്മിറ്റി പ്രവർത്തകർ വീടുകളിലേക്ക‌് പച്ചക്കറി കിറ്റ‌് തയ്യാറാക്കുന്നു

തെ ാടുപുഴ

കൂലിപ്പണിയില്ലാതെ ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിലേക്ക‌് പലവ്യഞ‌്ജനങ്ങൾക്കു പുറമെ പച്ചക്കറി കിറ്റുകളും എത്തിച്ച‌് ഡിവൈഎഫ‌്ഐ പ്രവർത്തകർ. മുതലക്കോടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ‌് 1100 പച്ചക്കറി കിറ്റുകൾ വ്യാഴാഴ്ച വീടുകളിൽ എത്തിച്ചുനൽകിയത്‌. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിനോട‌് അനുബന്ധിച്ച‌് ആരംഭിച്ച അടുക്കളയിലേക്കും ഇവർ പച്ചക്കറികൾ കൈമാറി. 
എട്ടുദിവസമായി മേഖലാ കമ്മിറ്റിയുടെ പരിധിയിൽ 70 ഭക്ഷ്യകിറ്റുകൾ വീതം തയ്യാറാക്കി നൽകി. ബുധനാഴ‌്ച മുതൽ സംസ്ഥാനത്ത‌് സൗജന്യറേഷൻ വിതരണം ആരംഭിച്ചതോടെയാണ‌് പച്ചക്കറി കിറ്റുകൾ നൽകാൻ ഡിവൈഎഫ‌്ഐ തീരുമാനിച്ചത‌്. മങ്ങാട്ടുകവലയിലെ എൻവി വെജിറ്റബിൾസുമായി സഹകരിച്ചായിരുന്നു പച്ചക്കറി സംഭരണം. പയർ, വെണ്ടയ‌്ക്ക, ബീറ്റ‌്റൂട്ട‌്, തക്കാളി, വെള്ളരിക്ക, മുരിങ്ങക്ക, കോവയ‌്ക്ക എന്നിങ്ങനെ പതിനാലിനം പച്ചക്കറികളടങ്ങിയ മൂന്നര കിലോയുടെ കിറ്റുകളാണ‌് തയ്യാറാക്കിയത‌്. മേഖലാ കമ്മിറ്റിക്കു കീഴിലെ മൂന്നു കോളനികളിലെ വീടുകളിലും പച്ചക്കറികൾ സമ്മാനിച്ചു. സർക്കാർ നിർദേശപ്രകാരം സാമൂഹിക അകലം പാലിച്ച‌് ഡിവൈഎഫ‌്ഐ മുതലക്കോടം മേഖലാ പ്രസിഡന്റ‌് അജിത‌് തോമസ‌്, സെക്രട്ടറി പി എം ഷെമീർ, റമീസ‌് മുഹമ്മദ‌്, അഭിജിത‌് ബിജു എന്നിവർ മാത്രമായി പിക്ക‌് അപ്പ‌് വാഹനങ്ങളിലാക്കിയാണ്‌ കിറ്റുകൾ വീടുകളിൽ എത്തിച്ചത്‌. 
 
 
പ്രധാന വാർത്തകൾ
 Top