10 August Monday

അതിർത്തി ജില്ലകളിൽ കോവിഡ് 19 സ്ഥിരീകരിച്ചു; തോട്ടംമേഖല ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

 

 
മൂന്നാർ
അതിർത്തി ജില്ലകളിൽ കോവിഡ്‌ 19 വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തോട്ടം മേഖല ആശങ്കയിൽ. തേനിയിൽ ഇരുപതോളം പേർക്ക് രോഗം കണ്ടെത്തിയതോടെ രോഗവ്യാപനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. തേനിയിൽനിന്നും മറ്റ് അതിർത്തി ജില്ലകളിൽനിന്നും പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുമായി നിരവധി വാഹനങ്ങളാണ് മൂന്നാറിലേക്ക് എത്തുന്നത്. മൂന്നാറിൽനിന്ന്‌ തമിഴ്നാട്ടിലേക്ക് ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുമുണ്ട്. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ ജാഗ്രത പുലർത്തുന്ന ജില്ലാ ഭരണം ആവശ്യമായ ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 
അതേസമയം, മൂന്നാറിൽ ജാഗ്രത തുടരുകയാണ്‌. സമീപ എസ്റ്റേറ്റുകൾ, മൂന്നാർ കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ നിരവധി പേർ ടൗണിലേക്ക് എത്തുന്നുണ്ടെങ്കിലും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി പൊലീസ് പ്രത്യേകം നടപടിയെടുക്കുന്നുണ്ട്‌. സൗജന്യ റേഷൻ വാങ്ങാനെത്തുന്നവരോട് അകലം പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്‌. മാർക്കറ്റിൽ സാധനം വാങ്ങുന്നതിന് ക്യൂ ഏർപ്പെടുത്തി. ആവശ്യമില്ലാതെ ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ പൊലീസ് താക്കീതുചെയ്‌ത്‌ മടക്കി അയച്ചു.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top