14 April Wednesday

കർഷകത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
ചെറുതോണി
കർഷകത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് നേതാവുമായ ആൽബിൻ മാത്യു ഒഴാക്കലും സഹപ്രവർത്തകരും സിപിഐ എമ്മുമായി യോജിച്ചുപ്രവർത്തിക്കും. ചെറുതോണി ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് ആൽബിനെ പാർടിയിലേക്ക്‌ സ്വീകരിച്ചു. അധികാര ലാഭത്തിനുവേണ്ടി ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന നയങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചതെന്ന്‌ ആൽബിൻ മാത്യു പറഞ്ഞു. വർഗീയതയെയും ജനവിരുദ്ധ നയങ്ങളേയും എതിർത്തുതോൽപ്പിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം നേതാക്കളായ എം ജെ മാത്യു, പി ബി സബീഷ്, കെ ജി സത്യൻ, എം വി ബേബി, പ്രഭാ തങ്കച്ചൻ,  ജോർജ് പോൾ, പി എസ് സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top