16 April Friday

കാട്ടുപന്നി തട്ടി ഭിന്നശേഷിക്കാരൻ 
സ്‌കൂട്ടറുമായി കൊക്കയിൽ പതിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
രാജകുമാരി
ഭിന്നശേഷിക്കാരുടെ യോഗം കഴിഞ്ഞ് മടങ്ങിയ ആൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാട്ടുപന്നി തട്ടി അപകടം. ഞായറാഴ്ച രാത്രി ഒമ്പതിന്‌ വെങ്കലപ്പാറ മേട്ടിൽവച്ച്  ഒട്ടാത്തി കിഴക്കേത്തടത്തിൽ തോമസി(ബെന്നി–- -54)നാണ്‌ അപകടത്തിൽ പരിക്കേറ്റത്‌. മുചക്രവാഹനത്തിൽ കാട്ടുപന്നി തട്ടിയുള്ള അപകടത്തിൽ തോമസും വാഹനവും 300 മീറ്ററോളം താഴെ കൊക്കയിലേക്ക് പതിച്ചു. ഒരു മരക്കുറ്റിയിൽ പിടിച്ചു രക്ഷപ്പെട്ട തോമസ് ഏന്തിവലിഞ്ഞാണ്‌ റോഡിലെത്തിയത്‌. സമീപത്തെ വീട്ടിൽ അഭയം തേടിയ തോമസിനെ നാട്ടുകാർ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 
    തോളെല്ല് ഒടിയുകയും വാരിയെല്ലിന് പൊട്ടൽ സംഭവിച്ചതായും പരിശോധനയിൽ വ്യക്തമായി. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ അനുവദിക്കാത്തതിനാൽ ഒടിവുള്ള ശരീരഭാഗങ്ങളിൽ ബെൽറ്റിട്ട്‌ തോമസിനെ തിരികെ വീട്ടിലേക്ക് വിട്ടു. 
  കാട്ടുപന്നി അപകടമുണ്ടാക്കിയതിന്റെ നഷ്ടപരിഹാരവും തോമസിന്റെ ചികിത്സാസഹായവും വനംവകുപ്പ്‌ അധികൃതർ നൽകണമെന്ന ആവശ്യം ശക്തമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top