13 October Sunday

2 വിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
തൊടുപുഴ
എൽഡിഎഫ്‌ സർക്കാരിന്റെ 100ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ജില്ലയിലെ രണ്ട്‌ വിദ്യാലയങ്ങൾകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിക്കും. അഞ്ചിന് പകല്‍ 10.30ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. കുമളി ഗവ. ട്രൈബൽ യുപിഎസ്‌, ബൈസൺവാലി ഗവ. എച്ച്‌എസ്‌എസ്‌ എന്നിവയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 
കുമളി ​ഗവ. ട്രൈബല്‍ സ്‍കൂളില്‍ നിലവില്‍ 554 കുട്ടികള്‍‍ പഠിക്കുന്നുണ്ട്. മന്നാക്കുടി, പണിക്കുടി തുടങ്ങിയ കുടികളിലെ നിരവധി കുട്ടികളുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികള്‍ പഠിക്കുന്ന യുപി സ്കൂളായി ഉയരാൻ വിദ്യാലയത്തിനായി. ഈ കാലയളവി  വിദ്യാലയത്തിന് ഉയരുവാന്‍ സാധിച്ചു. ഒരുകോടി രൂപയാണ് സ്‍കൂള്‍ കെട്ടിടത്തിനായി ചിലവഴിച്ചത്. രണ്ടുനിലകളുള്ള പുതിയ കെട്ടിടത്തില്‍ ഏഴ് ക്ലാസ് മുറികളും ശൗചാലയ ബ്ലോക്കുകളുമുണ്ട്. 
ബൈസൺവാലി ഗവ. എച്ച്‌എസ്‌എസ്‌ ജില്ലയിലെ മികച്ച ഹയര്‍ സെക്കൻ‍ഡറി സ്‍കൂളുകളിലൊന്നാണ്. മൂന്ന് കോടിരൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തിയായത്. രണ്ടുനിലകളിലായി 10ക്ലാസ്‍മുറികളും ലാബ്, ലൈബ്രറി, ശൗചാലയ ബ്ലോക്ക് എന്നിവയുമുണ്ട്. കിഫ്‍ബി, ഡിപ്പാര്‍ട്മെന്റ് പ്ലാൻ ഫണ്ട് എന്നിവയില്‍നിന്നാണ് ഇരു സ്‍കൂളുകള്‍ക്കുമുള്ള തുക ചെലവഴിച്ചത്. 
ജില്ലയിലെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റോഷി അ​ഗസ്റ്റിൻ, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, വാഴൂര്‍ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കലക്‍ടര്‍ വി വി​ഗ്നേശ്വരി എന്നിവര്‍ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top