24 October Thursday

മയക്കുമരുന്ന‌് മാഫിയ ആക്രമണം; സിപിഐ എം പ്രവർത്തകർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
തൊടുപുഴ 
ഏഴല്ലൂരിൽ സിപിഐ എം പ്രവർത്തകർക്കെതിരെ കഞ്ചാവ‌് മാഫിയയുടെ ആക്രമണം. പരിക്കേറ്റ വി എം ബെന്നി(52), ലിറ്റോ ജോസഫ‌്(43) എന്നിവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴല്ലൂർ, പെരുമ്പിള്ളിച്ചിറ, പ്ലാന്റേഷൻ, കുമാരമംഗലം പ്രദേശങ്ങളിൽ മയക്കുമരുന്ന്‌ വിൽപ്പനയും ഉപയോഗവും വ്യാപകമാണ്‌. ഇത്‌ പ്രദേശവാസികളുടെ സ്വൈര ജീവിതത്തിനും ഭീഷണിയായി. 
ഇതോടെ മാഫിയകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്ച സിപിഐ എം ഏഴല്ലൂരിൽ പ്രകടനവും യോഗവും നടത്തിയിരുന്നു. ഇതിനുപിന്നാലെ യോഗത്തിൽ പങ്കെടുത്തവരെ സംഘം ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന‌് ശ്രമിക്കുകയും ചെയ്‌തു. 
ഇതിന്റെ തുടർച്ചയായി ഞായറാഴ്ച പകൽ രണ്ടോടെ സിപിഐ എം ഏഴല്ലൂർ ലോക്കൽ കമ്മിറ്റിയംഗം രാജു ജോൺ തന്റെ                                                                                                                                                                                                                                                                                              ഓട്ടോറിക്ഷയിൽ യാത്രക്കാരുമായി വരുമ്പോൾ ആക്രമിക്കുകയായിരുന്നു. കല്ലോലിക്കൽ കോളനിക്ക‌ുസമീപം പത്തോളം വരുന്ന സംഘം വാഹനം തടഞ്ഞുനിർത്തി രാജുവിനെയും ഓട്ടോയിലുണ്ടായിരുന്ന പാർടി പ്രവർത്തകരായ ലിറ്റോയെയും ബെന്നിയെയും കമ്പിവടി ഉപയോഗിച്ച‌് മർദിച്ചു. കോളനി നിവാസികളായ പെരുമ്പാറയിൽ ക്ലമന്റ‌് ജോസഫ‌്, ഫ്ലമന്റ്‌ ജോസഫ‌്, ഷെമന്റ‌് ജോസഫ‌്, ചെറ്റയിൽ ആൽബിൻ ഷൈജു, മഞ്ചപ്പിള്ളിൽ ടോം ജിജി എന്നിവരും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേർന്നാണ‌് ആക്രമണം നടത്തിയതെന്ന്‌ പരിക്കേറ്റവർ പറഞ്ഞു. പ്രദേശത്തെ മയക്കുമരുന്ന‌ു മാഫിയസംഘത്തെ നിലയ്‌ക്കുനിർത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന‌് സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
 
 
 
പ്രധാന വാർത്തകൾ
 Top