22 October Tuesday

28 ലിറ്റർ മദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
കുമളി
രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി 28 ലിറ്റർ മദ്യവുമായി രണ്ടു യുവാക്കളെ വണ്ടിപ്പെരിയാർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു.  പ്രിവന്റീവ് ഓഫീസർ പി ഡി സേവ്യറിന്റെ നേതൃത്വത്തിൽ കുമളി ചെളിമടയിൽ നടന്ന വാഹനപരിശോധനയിൽ 19 ലിറ്റർ മദ്യവുമായി ചെങ്കര കന്നിക്കല്ല് സ്വദേശി ജിബിനെ(24)യാണ്‌ പിടികൂടിയത്‌. പ്രിവന്റീവ് ഓഫീസർ രാജ്കുമാറിന്റെ നേതൃത്വത്തിൽ കുമളി അട്ടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയിൽ ആനവിലാസം പുല്ലുമേട് സ്വദേശി സിനു(25)വിനെ ഒമ്പത്‌ ലിറ്റർ മദ്യവുമായും പിടികൂടി.
 ഓണം സ്പെഷ്യൽ ഡ്രൈവറോട് അനുബന്ധിച്ചു ഇടുക്കി അസിസ്റ്റന്റ്‌ എക്സൈസ് കമീഷണർ പി വി ഏലിയാസിന്റെ നിർദേശത്തെ തുടർന്ന് വണ്ടിപ്പെരിയാർ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതി  പ്രതികളെ റിമാൻഡ്‌ ചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top