19 September Sunday

ചക്കുപള്ളത്ത് വിഎച്ച്‌പി നേതാവ്‌ 
രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

രാജിവച്ചെത്തിയ വിഎച്ച്‌പി നേതാവിനെ സിപിഐ എം വണ്ടൻമേട്‌ ഏരിയ സെക്രട്ടറി ടി എസ് ബിസി സ്വീകരിക്കുന്നു

വണ്ടൻമേട്
ചക്കുപള്ളത്ത് ബിജെപിയിൽ പ്രതിസന്ധി തീരുന്നില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി തുടരുന്നു. ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും വിശ്വഹിന്ദു പരിഷത്ത് താലൂക്ക് വൈസ് പ്രസിഡന്റുമായ തണ്ടാശ്ശേരിയിൽ മോഹൻദാസ്(സോമൻ) രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചക്കുപള്ളം ഒമ്പതാം വാർഡിൽ ഇദ്ദേഹം എൻഡിഎ സ്ഥാനാർഥിയായിരുന്നു. സിപിഐ എം വണ്ടൻമേട് ഏരിയ സെക്രട്ടറി ടി എസ് ബിസി ചെങ്കൊടി കൈമാറി സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ രാമചന്ദ്രൻ, സതീഷ് ചന്ദ്രൻ, ചക്കുപള്ളം ലോക്കൽ സെക്രട്ടറി കെ ജി ബിജു, എം ജെ മാത്യു, യേശുരാജ്, അനീഷ് സ്റ്റാൻലി, പ്രമോദ് പ്ലാച്ചിക്കൽ, അനി എസ് പിള്ള, സുമേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top