09 August Sunday

ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

ഇടുക്കി
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ രണ്ടാമത് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തും. വ്യാഴാഴ്ച വൈകിട്ട് ഏഴിന്‌ സംസ്ഥാന സെക്രട്ടറി എ എ റഹിം ജില്ലാ കമ്മിറ്റിയുടെ ഒഫീഷ്യൽ പേജിലൂടെ അനുസ്മരണം നടത്തും. ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്നുവർക്ക്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കും. 
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ഒന്നിലധികം വീടുകളുള്ള പ്രദേശത്തെ ഒരു പൊതു ഇടത്തിലാണ്‌ പഠനസൗകര്യം ഒരുക്കുക. നേരത്തെ ജില്ലയിൽ ഓൺലൈൻ പഠനത്തിന് സഹായംചെയ്യുന്നതിന്റെ ഭാഗമായി 410 ടിവികൾ വീടുകളിലും പൊതു ഇടങ്ങളിലുമായി ഡിവൈഎഫ്‌ഐ നൽകിയിരുന്നു. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ നെടുങ്കണ്ടത്തും പ്രസിഡന്റ് പി പി സുമേഷ് ഉടമ്പന്നൂരിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ രാജ മൂന്നാറിലും രമ്യ റെനീഷ് കൊന്നത്തടിയിലും പരിപാടിയിൽ പങ്കെടുക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top