03 August Monday

ഒരാൾക്കുകൂടി കോവിഡ്; 2 പേർക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

തൊടുപുഴ
ജില്ലയിലേക്ക്‌ വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. അതേസമയം രണ്ടുപേർക്ക്‌ രോഗം ഭേദമായി. 
ജൂൺ 10ന്‌ ദുബായിൽനിന്ന്‌ എത്തിയ ചക്കുപള്ളം സ്വദേശിയായ 28 കാരനാണ്‌‌ രോഗം. കൊച്ചിയിൽനിന്ന്‌ കെഎസ്ആർടിസി ബസിൽ തൊടുപുഴയിലും തുടർന്ന്‌ ടാക്സിയിൽ അണക്കരയിലുമെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 29നാണ്‌ സ്രവപരിശോധന നടത്തിയത്‌. ദുബായ് എയർപോർട്ട് ജീവനക്കാരനാണിയാൾ.
ജൂൺ അഞ്ചിന് ഖത്തറിൽനിന്നെത്തി ജൂൺ 18ന് കോവിഡ് സ്ഥിരീകരിച്ച അടിമാലി ആനവിരട്ടി സ്വദേശി(36), മെയ്‌ 22ന് ഡൽഹിയിൽനിന്നെത്തി ജൂൺ മൂന്നിന് രോഗം സ്ഥിരീകരിച്ച കാൽവരിമൗണ്ട് സ്വദേശി(32) എന്നിവർക്കാണ്‌ രോഗം ഭേദമായത്‌. 49 പേരാണ്‌ ഇനി ചികിത്സയിലുള്ളത്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top