08 August Saturday
പിഎസ്‌സി പറയുന്നു

സന്ദർശനം ഒഴിവാക്കൂ, വെബ്‌സൈറ്റ്‌ ആശ്രയിക്കൂ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
 
കട്ടപ്പന
ഉദ്യോഗാർഥികൾ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പബ്ലിക് സർവീസ് കമീഷൻ ജില്ലാ ഓഫീസ് സന്ദർശിക്കാവൂ എന്ന്‌  ജില്ലാ ഓഫീസർ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. വിവിധ തസ്‌തികകളുടെ വിജ്ഞാപനങ്ങൾ, നിയമനനില, ഒഴിവുകളുടെ വിശദാംശങ്ങൾ, ചുരുക്കപ്പട്ടികകൾ, റാങ്ക് പട്ടികകൾ, ഇന്റർവ്യു സമയക്രമം മുതലായ എല്ലാ വിവരങ്ങളും കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൊറോണ വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ പരമാവധി വിവരങ്ങൾ ഇപ്രകാരവും മറ്റു വിവരങ്ങൾ ഓഫീസ് ടെലിഫോൺ മുഖേനയും അറിയാൻ ശ്രമിക്കണം. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ ഓഫീസ് സന്ദർശിക്കേണ്ടിവന്നാൽ സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ ചെയ്യണം. ഇന്റർവ്യു, വെരിഫിക്കേഷൻ മുതലായ സന്ദർഭങ്ങളിലും ഈ നടപടിക്രമം പാലിക്കണമെന്ന്‌ അറിയിപ്പിൽ പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top