12 August Wednesday

പെൺകരുത്തിന്റെ ഞാറ്റുപാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തലയക്കാംപുറം പാടത്ത‌് വിത്തുവിതയ്‌ക്കുന്നു

കരിമണ്ണൂർ
തലയക്കാംപുറം പാടത്ത‌് നൂറുമേനി വിളയിക്കാൻ പെൺകരുത്തുമായി കുടുംബശ്രീ സിഡിഎസും വനിതാ പഞ്ചായത്തംഗങ്ങളും. ഒന്നര പതിറ്റാണ്ടിലേറെയായി തരിശുകിടന്ന അഞ്ചര ഏക്കർ പാടമാണ‌് കതിരണിയാൻ പോകുന്നത‌്. കോടിക്കുളം പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ‌് പ്രവർത്തകരും വനിതാ പഞ്ചായത്തംഗങ്ങളും കൈകോർത്താണ‌് പാടത്ത‌് കൃഷിയിറക്കിയത്‌. പഞ്ചായത്ത‌് പ്രസിഡന്റ‌് ഷേർളി ആന്റണി, അംഗങ്ങളായ എമിലി ബേബി, ജെയ‌്സമ്മ പോൾസൺ, സുജാത സലികുമാർ, സിന്ധു സുനിൽ എന്നിവർക്കൊപ്പം സിഡിഎസ‌് ചെയർപേഴ‌്സൺ കമലാക്ഷി കുഞ്ഞിക്കുട്ടന്റെ നേതൃത്വത്തിൽ കുടുംബശ്രീ സിഡിഎസ‌് അംഗങ്ങളും ഒത്തുചേർന്നു.
 പതിനഞ്ചുവർഷമായി കൃഷിയിറക്കാതെ കാടുപിടിച്ചുകിടന്ന അഞ്ചര ഏക്കർ പാടം തൊഴിലുറപ്പ‌് പദ്ധതിയിൽപ്പെടുത്തി വനിതകൾതന്നെ 18 ദിവസം അധ്വാനിച്ചാണ‌് കിളച്ചുചവിട്ടി കൃഷിക്കായി പരുവപ്പെടുത്തിയത‌്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ജെഎൽജി പുനർജനി പദ്ധതിയുടെ ഭാഗമായാണ‌് കൃഷി. ഞാറ്റുപാട്ടിന്റെ ഈണത്തിൽ പഞ്ചായത്ത‌് പ്രസിഡന്റ‌് ഷേർളി ആന്റണി വിത്തുവിതച്ച്‌ ഉദ‌്ഘാടനംചെയ‌്തു. ചടങ്ങിൽ വൈസ‌് പ്രസിഡന്റ‌് ജോസ‌് മാഞ്ചേരിയിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മനോജ‌് തങ്കപ്പൻ, ബ്ലോക്ക‌് പഞ്ചായത്തംഗങ്ങളായ സാജു മാത്യു, ബിന്ദു പ്രസന്നൻ എന്നിവർ സംബന്ധിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top