21 August Wednesday
വിവാഹ അഭ്യർഥന നിരസിച്ചു

അധ്യാപകൻ കഴുത്തറുത്ത‌് ആത്മഹത്യക്ക‌് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019
ഏലപ്പാറ 
പെരുവന്താനം തെക്കേമല നെടിയോരത്ത് കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന പനമ്പള്ളി നഗറിൽ താമസിക്കുന്ന ലക്ഷദീപ് സ്വദേശി തൻസീമ് അൽ മുബാറക്ക്(30) ആണ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 
   എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് തിങ്കളാഴ‌്ച പുലർച്ചെയാണ‌് ഇവിടെ എത്തിയത്. വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ  ഉറക്കഗുളിക കഴിച്ചതിന് ശേഷം സമീപത്തുവച്ചുതന്നെ യുവാവ് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
രാവിലെ ജോലിക്ക് പോയ തൊഴിലാളികളാണ് അപകടനിലയിൽ യുവാവിനെ കണ്ടത്. നാട്ടുകാർ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിന് അഞ്ച് തുന്നലുണ്ട്. മുറിവ് ഗുരുതരമല്ല. സംഭവ സ്ഥലത്തിനുസമീപം ഡൽഹി രജിസ‌്ട്രേഷനിലുള്ള ഇരുചക്ര വാഹനം കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് യുവാവ് എത്തിയതെന്ന‌് കരുതുന്നു.
 
 
പ്രധാന വാർത്തകൾ
 Top