18 April Sunday

നേരറിവുകൾ പകർന്ന്‌ കനൽ 
കലാജാഥയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

കനൽ കലാവേദിയുടെ ജില്ലാ കലാജാഥാ പര്യടനം കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് അജീഷ് തായില്യം കലാവേദി കൺവീനർ ജോബി ജേക്കബിന് പതാക കൈമാറി ഉദ്ഘാടനംചെയ്യുന്നു

തൊടുപുഴ 
കേരള എൻജിഒ യൂണിയന്റെ കലാ സാംസ്കാരിക വേദിയായ കനൽ കലാവേദിയുടെ ജില്ലാ കലാജാഥ "നേരറിവുകൾ’ പര്യടനം ആരംഭിച്ചു. സമകാലിക വിഷയങ്ങളിലെ നേർക്കാഴ്‌ചകൾ കോർത്തിണക്കിയാണ്‌ ജാഥ ജനഹൃദയങ്ങളിലേക്ക്‌ എത്തുന്നത്‌. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് അജീഷ് തായില്യം കലാജാഥ ഉദ്‌ഘാടനംചെയ്തു. മങ്ങാട്ടുകവലയിൽ ചേർന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കലാവേദി ജില്ലാ കൺവീനർ ജോബി ജേക്കബ് നന്ദിയും പറഞ്ഞു. ബുധനാഴ്‌ച രാവിലെ ഒമ്പതിന് തൊടുപുഴ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് മുട്ടം, മൂലമറ്റം, ചെറുതോണി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് നാലരയ്ക്ക് ഇരട്ടയാറിൽ സമാപിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന്‌ ഏലപ്പാറയിൽ ആരംഭിച്ച് പീരുമേട്, വണ്ടിപ്പെരിയാർ, കുമളി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി നെടുങ്കണ്ടത്ത് സമാപിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്‌ പൂപ്പാറയിൽനിന്ന് ആരംഭിച്ച് രാജാക്കാട്, മൂന്നാർ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി അടിമാലിയിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top