ഏലപ്പാറ
യുഡിഎഫ് ഭരണസമതിയുടെ പിടിപ്പുകേടിൽ ഏലപ്പാറ ടൗണിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു. പഴയ മാര്‍ക്കറ്റ് കോംപ്ലക്‍സ് പരിസരം മാലിന്യക്കൂമ്പാരമാണ് ഇവിടെനിന്നും പരിസരത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും ദുര്‍ഗന്ധം പടരുന്നു. ചുറ്റും നൂറുകണക്കിന് വീടുകളുമുണ്ട്.
മാലിന്യ സംസ്‍കരണ സംവിധാനമായ എംസിഎഫിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പഞ്ചായത്തിനായിട്ടില്ല. ഏലപ്പാറ ടൗണിൽ ഉള്‍ക്കൊള്ളാനാകാത്ത മാലിന്യമാണുള്ളത്. അഴിമതിയും കൈക്കൂലിയുമാണ് ഭരണസമിതിയ്‌ക്ക് കുടുതൽ താൽപര്യമെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ മാലിന്യ വിമുക്ത ഗ്രാമം പദ്ധതി അട്ടിമറിക്കുകയാണ്. ഹരിതകര്‍മസേനയെ നോക്കുകുത്തികളാക്കാനാണ് അധികൃതരുടെ നീക്കം. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്ന പ്രവൃത്തിയും ഫലപ്രദമല്ല. വാഗമണ്ണിലും പുള്ളിക്കാനത്തും ഏലപ്പാറ പൗണ്ട് ഭാഗത്തും കൊച്ചുകരിന്തിരുവി എന്നിവിടങ്ങളിലെയും ഹരിത ചെക്ക്പോസ്റ്റുകളിലെ വരുമാനവും യൂസർഫീയായി ലഭിക്കുന്ന വരുമാനവും വിനിയോഗിക്കുന്നതില്‍ സുതാര്യതയില്ലെന്നാണ്‌ജനങ്ങളുടെ ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് മാലിന്യ വിമുക്ത ഗ്രാമം പദ്ധതിയും തകര്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..