Deshabhimani

വയനാടിനൊപ്പം കോട്ടയവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 03:43 AM | 0 min read

കോട്ടയം
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേകും സകലതും നഷ്ടപ്പെട്ട്‌ ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ മുണ്ടക്കൈക്കും ചൂരൽമലക്കും കൈത്താങ്ങായി കോട്ടയവും. സഹജീവികളെ സഹായിക്കാൻ നാടിന്റെ സകലമേഖലകളിലെയും മനുഷ്യർ ഒരേ മനസ്സോടെ മുന്നോട്ട്‌ വരുന്ന കാഴ്ചക്ക്‌ കോട്ടയവും സാക്ഷ്യം. 
     ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായഹസ്‌തം വയനാടിനായി ഉയരുന്നു. ജില്ലാ ഭരണകേന്ദ്രം  ‘സസ്‌നേഹം കോട്ടയം’ എന്ന പേരിൽ ബുധൻ പകൽ മുതൽ ബസേലിയസ് കോളജിൽ കളക്ഷൻ പോയിന്റ്‌ ആരംഭിച്ചു. ദുരിതബാധിതർക്കായി വസ്‌ത്രങ്ങളുമ ഭക്ഷണപദാർഥങ്ങളും സാനിറ്ററി നാപ്‌കിൻ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും ഇവിടെ സ്വീകരിക്കും. കോളേജ്‌ വിദ്യാർഥികളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ സാധനങ്ങൾ എത്തിക്കുന്നുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home