27 September Monday
കോവിഡ് പ്രതിരോധം

വിളിപ്പുറത്തുണ്ട് വിധു

കെ ടി രാജീവ്Updated: Sunday Aug 1, 2021

വിധു എ സോമൻ

ഇടുക്കി
കോവിഡിന്റെ ബഹുമുഖ ആക്രമണങ്ങളിൽ വലയുന്നവർക്ക്‌ സാന്ത്വന -സഹായമായി ആരോഗ്യപ്രവർത്തകൻ വിധു എ സോമൻ. കോവിഡ് പ്രതിരോധം മുതൽ സംസ്‌കാര ചടങ്ങുകൾ വരെയുള്ള സങ്കീർണ നടപടികളിലെല്ലാം ഇദ്ദേഹം വിളിപ്പുറത്തുണ്ട്. മരുന്നുപെട്ടിയുമായി വീടുവീടാന്തരം രാപകൽ വ്യത്യാസമില്ലാതെ കയറിയിറങ്ങുന്നു. കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ വിധുവിന്റെ പ്രതിബദ്ധതയിൽ നാട്ടുകാരും സന്തുഷ്‌ടർ. കട്ടപ്പന പാറക്കടവ്‌ സ്വദേശിയാണ്‌ ഇദ്ദേഹം. 
   ഇത്തരം മാതൃകകൾ ഉണ്ടാവുമെങ്കിലും കരുണാപുരമെന്ന ഗ്രാമീണ മേഖലയിൽ മികവുറ്റ പ്രവർത്തനത്തിന് ഏറെ പ്രസക്തിയുണ്ട്. രോഗം മൂർച്ഛിച്ചവരെ ആശുപത്രിയിലെത്തിക്കുക, നിരീക്ഷണത്തിൽ ഉള്ളവർക്ക്‌ മരുന്നും നിർദേശങ്ങളുമായി വീടുകളിൽ എത്തുക, സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിഷേധത്തിൽ ഇടപെടുക, കോവിഡ് മരണ സംസ്കാര ചടങ്ങുകളിൽ നിർദേശം നൽകുക തുടങ്ങി മഹാമാരിക്കാലത്ത് ഏവർക്കും കൈത്താങ്ങാവുകയാണ് യുവ ആരോഗ്യപ്രവർത്തകൻ. രോഗമുക്തി നേടുന്നവരുടെ സന്തോഷമാണ് തന്റെ സംതൃപ്തിയെന്ന് വിധു പറയുന്നു. ശ്വാസതടസ്സം നേരിട്ട രോഗികളെ മെഡിക്കൽ കോളേജിലെത്തിച്ചതും ഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധ മാതാവിനെ വളന്റിയർമാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതും മറക്കാനാവാത്ത അനുഭവം. പ്രവർത്തനത്തിനാകെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിൻസി വാവച്ചൻ, സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ ഡോ. വിനീത പി സൈമൺ, ഡോ. ജ്യോതിസ് എന്നിവരുടെ പൂർണ സഹകരണം വിലപ്പെട്ടതാണെന്നന്നും വിധു പറയുന്നു. ഭാര്യ: ജ്യോതി എസ് വാസവൻ പോത്തിൻകണ്ടം എസ്എൻ യുപി സ്കൂൾ അധ്യാപികയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top