27 November Friday
കോളേജുകൾക്ക് സ്വയംഭരണം

വീടുകൾ പ്രതിഷേധ ഇടങ്ങളാക്കി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 ഇടുക്കി

സംസ്ഥാന സർക്കാരിന്റെയും സർവകലാശാലകളുടെയും അധികാരങ്ങളെ മറികടന്ന് കോളേജുകൾക്ക് സ്വയംഭരണ പദവി നൽകാൻ തീരുമാനിച്ച യുജിസി നയത്തിനെതിരെ പ്രതിഷേധംതീർത്ത് എസ്എഫ്ഐ. സംസ്ഥാന വ്യാപകമായി നടന്ന പരിപാടിയിൽ ജില്ലയിൽ പ്രവർത്തകർ വീടുകൾ പ്രതിഷേധ ഇടങ്ങളാക്കി.
ആയിരത്തോളം വിദ്യാർഥികൾ വീടുകളിൽനിന്ന്‌ യുജിസി നയങ്ങൾക്കതിരെ പ്രതിഷേധിച്ചു. കോളേജുകൾക്ക് സ്വയംഭരണാനുമതി നൽകുന്ന യുജിസി ഉത്തരവ് പിൻവലിക്കുക, സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുജിസി നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കുക എന്നിവയാണ്‌ എസ്എഫ്ഐ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾ. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എസ് ശരത് ചെറുതോണിയിലും ജില്ലാ പ്രസിഡന്റ്‌ ടിജു തങ്കച്ചൻ തൊടുപുഴയിലും സെക്രട്ടറി തേജസ്‌ കെ ജോസ് അടിമാലിയിലും പ്രതിഷേധത്തിന്റെ ഭാഗമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top