23 September Wednesday

തേവാരംമെട്ടിൽ ആശ്വാസം പകർന്ന്‌ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
 നെടുങ്കണ്ടം
ആനപ്പേടിയിൽ കഴിയുന്ന അതിർത്തി നിവാസികളുടെ പ്രശ്‌നങ്ങൾ അറിഞ്ഞും ആശ്വാസം പകർന്നും മന്ത്രി എം എം മണി. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്താൽ പൊറുതിമുട്ടിയ തമിഴ്നാട് അതിർത്തിയോടുചേർന്ന തേവാരംമെട്ടിലാണ്‌ വെള്ളിയാഴ്ച മന്ത്രിയെത്തിയത്‌. തമിഴ്നാട് വനമേഖലയിൽനിന്ന്‌ എത്തുന്ന കാട്ടാനകൾ വീടുകളും വ്യാപകമായി കൃഷിയും നശിപ്പിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. 
കാട്ടുപന്നി, പുലി എന്നിവയുടെ ഭീഷണിയുണ്ടെന്നും കാട്ടുമൃഗങ്ങളെ തടയാൻ സൗരോർജ വേലി നിർമിക്കാൻ സർക്കാർ നടപടി ആവശ്യപ്പെട്ടുള്ള നിവേദനവും മന്ത്രി എം എം മണിക്ക് കൈമാറി. കർഷകരുടെ കൃഷി ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന കാട്ടുമൃഗശല്യം തടയാൻ വനംമന്ത്രിയുമായി ആലോചിച്ച് സത്വരനടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി ഉറപ്പുനൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ, നെടുങ്കണ്ടം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി ജയകുമാർ എന്നിവരും മന്ത്രിയെ അനുഗമിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top