16 January Saturday

59 രോഗികൾ; സമ്പർക്കം അരുതേ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 തൊടുപുഴ

ജില്ലയിൽ 59 പേർക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഐസിഎംആർ വെബ്‌പോർട്ടലിന്റെ സാങ്കേതിക തകരാർമൂലം കഴിഞ്ഞദിവസം അപ്‌ലോഡ്‌ ചെയ്യാതിരുന്ന പരിശോധനാഫലവും ചേർന്ന കണക്കാണിത്‌. 30 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്‌.  അതേസമയം 45 പേർ രോഗമുക്തരുമായി. വിദേശത്തുനിന്ന്‌ എത്തിയ പത്തുപേർക്ക്‌ രോഗമുണ്ട്‌. പത്തനംതിട്ട ജില്ലയിലെ മാന്നാർ സ്വദേശിനി(27)യെയും ജില്ലയിൽ രോഗം സ്ഥിരീകരിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളരിങ്ങാട്‌ പ്രദേശത്ത്‌ പുതിയ രോഗബാധയില്ലാത്തതും 22 പേർ രോഗമുക്തരായതും‌ ആശ്വാസമായി. രാജാക്കാട്‌, രാജകുമാരി, സേനാപതി എന്നിവിടങ്ങളിലും പുതുതായി രോഗം റിപ്പോർട്ട്‌ ചെയ്‌തില്ല. 
തിയിൽതന്നെ
വാഴത്തോപ്പ്‌ പഞ്ചായത്തിൽ തുടർച്ചയായി വെള്ളിയാഴ്‌ചയും സമ്പർക്കത്തിലൂടെ രോഗം റിപ്പോർട്ട്‌ ചെയ്‌തു. മൂന്ന്‌ പുരുഷന്മാർക്കും(24, 37, 51) അഞ്ചു‌ സ്‌ത്രീകൾക്കും(45, 20, 70, 51, 24) ആണ്‌ രോഗം. കഞ്ഞിക്കുഴി സ്വദേശി(26), മരിയാപുരം നാരകക്കാനം സ്വദേശിനി(34)യായ വെറ്ററിനറി ഡോക്ടർ, വാത്തിക്കുടി സ്വദേശി(27), ഉപ്പുകുന്ന് സ്വദേശിനി(52) എന്നിവരുടെ ഫലവും പോസിറ്റീവായി.
മൂന്നാറിൽ 10 പേർക്ക്‌
മൂന്നാറിൽ തമിഴ്‌നാട്ടിൽനിന്ന്‌ എത്തിയവർ ഉൾപ്പെടെ പത്തുപേരുടെ പരിശോധനാഫലമാണ്‌ പോസിറ്റീവായത്‌. പ്രദേശവാസികളായ മൂന്നു പുരുഷന്മാർക്കും(22, 20, 46) രണ്ട്‌ സ്‌ത്രീകൾക്കുമാണ്‌(50, 27) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തിയത്‌. ഇവർക്കുപുറമെ മധുരയിൽനിന്ന്‌ എത്തിയ മൂന്ന്‌ പുരുഷന്മാർക്കും(25, 48, 49) ഒരു സ്‌ത്രീക്കും(21) കോയമ്പത്തൂരിൽനിന്ന്‌ എത്തിയ മറ്റൊരു സ്‌ത്രീക്കും(50) രോഗമുണ്ട്‌.  
പള്ളിവാസലിലും കരിങ്കുന്നത്തും
6 പേർക്ക്‌ വീതം
തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തുനിന്ന്‌ പള്ളിവാസലിൽ എത്തിയ ആറുപേരുടെ ഫലം പോസിറ്റീവായി. ഇതിൽ ഒരു കുട്ടിയു(15)മുണ്ട്‌. രണ്ടുപേർ(28, 47) പള്ളിവാസൽ കുരിശുപാറ സ്വദേശികളാണ്‌. മറ്റുള്ളവർ പള്ളിവാസൽ പ്രദേശത്തുള്ളവരും(53, 30, 43). തൊടുപുഴ കരിങ്കുന്നത്ത് രണ്ട്‌ കുടുംബങ്ങളിലെ‌ ആറുപേർക്കാണ്‌ രോഗം. മൂന്ന്‌ പുരുഷന്മാരുടെയും(44, 41, 60) രണ്ട്‌ സ്‌ത്രീകളുടെയും(38, 54) ഒരു പെൺകുട്ടിയുടെയും(11) ഫലമാണ്‌ പോസിറ്റീവായത്‌. രണ്ടു കുടുംബത്തിലുള്ളവരാണിവർ. ലോ റേഞ്ചിൽ അറക്കുളം പഞ്ചായത്തിലെ അറക്കുളം പതിപ്പള്ളി സ്വദേശി(24)ക്കും ബംഗളൂരുവിൽനിന്ന്‌ മടങ്ങിയെത്തിയ തൊടുപുഴ പുറപ്പുഴ സ്വദേശിനി(24)ക്കും രോഗം സ്ഥിരീകരിച്ചു.
കട്ടപ്പനയിൽ 2 കുട്ടികൾ ഉൾപ്പെടെ 6 പേർക്ക്‌
കട്ടപ്പനയിൽ രണ്ട്‌ കുട്ടികൾ ഉൾപ്പെടെ ആറുപേർക്കാണ്‌ രോഗം. വെള്ളയാംകുടി സ്വദേശിനി(38)യുടെയും കുട്ടികളുടെയും‌(13, 4)‌ ഫലം പോസിറ്റീവായി‌. മറ്റൊരാൾ വാഴവര സ്വദേശി(28)യാണ്‌. ദുബായിൽനിന്ന്‌ എത്തിയ രണ്ടുപേർക്കും(27, 46) രോഗം സ്ഥിരീകരിച്ചു. അയ്യപ്പൻകോവിൽ സ്വദേശിനി(70)യെയും രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉടുമ്പൻചോലയിൽ 3
തേനിയിൽനിന്ന്‌ എത്തിയ ഉടുമ്പൻചോല സ്വദേശികൾക്കും(50, 45) പെൺകുട്ടിക്കും(എട്ട്‌) ആണ്‌ രോഗം.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top