16 January Saturday

തൊടുപുഴ കോവിഡ്‌ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ‌ 24 പേർ രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
 തൊടുപുഴ
തൊടുപുഴയിലെ കോവിഡ്‌‌ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞ 23 രോഗികളെ രോഗം ഭേദമായതോടെ വെള്ളിയാഴ്‌ച ഡിസ്‌ചാർജ്‌ ചെയ്‌തു. പത്ത്‌ ദിവസമടങ്ങുന്ന ആദ്യ ടേണിൽ കോവിഡ് സ്ഥിരീകരിച്ച 88 രോഗികളെയാണ് പല ദിവസങ്ങളിലായി ഇവിടെ പ്രവേശിപ്പിച്ചത്. ഇതിൽ 26 പേർക്ക് സ്രവപരിശോധന നടത്തിയതിൽ രോഗമുക്തരെന്ന് കണ്ടെത്തിയ 24 പേരെയാണ് ആദ്യഘട്ടത്തിൽ ഡിസ്ചാർജ് ചെയ്തത്. ചികിത്സയ്‌ക്കിടെ ശാരീരിക അവശത പ്രകടിപ്പിച്ച രണ്ടുപേരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ തൊടുപുഴയിലെ കേന്ദ്രത്തിലെ രണ്ട്‌ വാർഡുകളിലായി നിലവിൽ 64 രോഗികൾ ചികിത്സയിലുണ്ട്‌. 
കോവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളെ ഓരോ പത്തുദിവസം കൂടുമ്പോഴും സ്രവ പരിശോധനയ്‌ക്ക് വിധേയമാക്കും. പ്രത്യക്ഷ ലക്ഷണമുള്ളവരെ അവശത മാറിയശേഷം മാത്രമാണ് പരിശോധനയ്‌ക്ക് വിധേയമാക്കുക. ഇവരുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവാണെങ്കിൽ നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന തുടരും. അലോപ്പതി, ആയുർവേദ, ഹോമിയോ, ദന്ത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്‌. 103 ബെഡുകളുണ്ട്‌. അടിയന്തരഘട്ടത്തിൽ 120 രോഗികളെ വരെ പ്രവേശിപ്പിക്കാനുമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top