18 August Thursday

കട്ടപ്പന സഹകരണ ആശുപത്രിയിൽ സമ്പൂർണ ഇ ഫയൽ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കംപ്യൂട്ടർ വൽക്കരണവും സമ്പൂർണ ഇ ഫയൽ സംവിധാനവും സഹകരണ ആശുപത്രി ഡയറക്ടർ സി വി വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു

കട്ടപ്പന:
കട്ടപ്പന സഹകരണ ആശുപത്രി സമ്പൂർണ  ഇ ഫയൽ സംവിധാനവുമായി പൂർണമായും പേപ്പർരഹിത  ആധുനികഹോസ്‌പിറ്റലായി . ജില്ലയിലെ രണ്ടാമത്തെയും  ഹൈറേഞ്ചിലെ ആദ്യത്തെ സമ്പൂർണ  ഇ ഫയൽ ആശുപത്രിയെന്ന നേട്ടമാണ്‌   കൈവരിച്ചത്‌.  സമ്പൂർണ  ഇ ഫയൽ സംവിധാനവും പൂർണ കംപ്യൂട്ടർവൽക്കരണവും  സഹകരണ ആശുപത്രി സ്ഥാപക പ്രസിഡന്റും  നിലവിൽ  ഡയറക്ടറുമായ സി വി വർഗീസ്  ഉദ്‌ഘാടനം ചെയ്‌തു.
26 ഡോക്ടർമാരും 16 ഡിപ്പാർട്ടുമെന്റുകളും 150 ജീവനക്കാരുമുളള  സഹകരണ ആശുപത്രിയിൽ ഏർപ്പെടുത്തിയ  ഇ ഫയൽ രീതി രോഗികൾക്ക് വലിയതോതിൽ പ്രയോജനം ചെയ്യും. ഫയലുകൾ കാണാതാകുക  ഫയലുകളിൽ നിന്ന് പേപ്പർ കാണാതാകുക  തുടങ്ങിയ ബുദ്ധിമുട്ടുകൾക്കാണ് പുതിയ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാകുന്നത്. സഹകരണ ആശുപത്രിയിൽ ഇനിയും  കൂടുതൽ  ഡിപ്പാർട്ട്മെന്റുകൾ  ആരംഭിച്ച് ഏറ്റവും ആധുനികമായ  ചികിത്സ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുകയാണ്  സഹകരണ ആശുപത്രി ലക്ഷ്യമിടുന്നതെന്ന് സി വി വർഗീസ് പറഞ്ഞു.  രോഗിയുടെ പേരുവിവരങ്ങൾ  ഫ്രണ്ട് ഓഫീസിൽ നിന്നും  നേരിട്ട്  അതാത്  ഡോക്ടർമാരുടെ അടുക്കലേക്ക് എത്തുകയും ഡോക്ടർമാർ  നിർദേശിക്കുന്ന ചികിത്സകൾ  ലാബ് , ഫാർമസി, ഓപ്പറേഷൻ തീയറ്റർ,  സ്കാനിങ് , എക്സറേ എന്നിവിടങ്ങളിലേക്കെല്ലാം ഓൺലൈനായി ലഭിക്കും. ഫയലുമായി ഓടി നടക്കാതെ രോഗിക്ക്  വേഗത്തിൽ ചികിത്സ കഴിഞ്ഞുപോകാൻ സാധിക്കുകയും ചെയ്യുന്നതാണ്‌ പുതിയ സോഫ്റ്റ് വെയറിന്റെ പ്രത്യേകത. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ  ആശുപത്രി സംഘം പ്രസിഡന്റ്  കെ ആർ സോദരൻ  അധ്യക്ഷനായി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ  സജി തടത്തിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോസൺ വർഗീസ്, സെക്രട്ടറി ആൽബിൻ ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top