08 August Saturday

ജില്ലയ്‌ക്ക്‌ ആശ്വാസദിനം; 2 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 തൊടുപുഴ

ചൊവ്വാഴ്‌ച ജില്ലയ്‌ക്ക്‌ ആശ്വാസദിനം. തുടർച്ചയായ ദിനങ്ങളിൽ കോവിഡ്‌ 19  കണ്ടെത്തിയ ജില്ലയിൽ ചൊവ്വാഴ്‌ച ആർക്കും രോഗം റിപ്പോർട്ട്‌ ചെയ്‌തില്ല. അതേസമയം, രണ്ടുപേർക്ക്‌ രോഗമുക്തിയുമുണ്ടായി. 50 പേരാണ്‌ ഇനി ചികിത്സയിലുള്ളത്‌. ജൂൺ 21-ന് കോവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ സ്വകാര്യ ബസ്‌ ഡ്രൈവർ, തമിഴ്നാട്ടിൽനിന്ന്‌ എത്തിയശേഷം നിരീക്ഷണത്തിലിരിക്കെ ജൂൺ 16-ന് കോവിഡ് സ്ഥിരീകരിച്ച ഉടുമ്പന്നൂർ സ്വദേശി എന്നിവരുടെ രോഗമാണ് ഭേദമായത്. ഇരുവരെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്ന്‌ വിട്ടയച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top